വിഷാദപര്‍വ്വം
വിവര്‍, നിങ്ങളുമായി ഒരിക്കല്‍ പോലും യോജിക്കാനാവുന്നില്ലെങ്കിലും നമ്മള്‍ സുഹ്രുത്തുക്കല്‍ തന്നെ. എങ്കിലും ഇപ്പോള്‍... ഇപ്പോള്‍ നിങ്ങളുടെ ഈ മൗനം എന്നെ വേദനിപ്പിക്കുന്നു. ഞാന്‍ പറഞ്ഞതെന്തെങ്കിലും.....
നന്ദി സര്‍.... ഈ സുഹ്രുത്ബന്ധം എനിക്കും വിലപ്പെട്ടതു തന്നെ. എന്നെ വിഷമിപ്പിക്കുന്നത് ഈ വാര്‍ത്തകളാണു സര്‍..... വാര്‍ത്തകള്‍.....
വാര്‍ത്തകള്‍?... പ്രത്യേകിച്ചെന്തെങ്കിലും?
സര്‍.... വായിക്കുന്നില്ലേ സര്‍.....പത്രങ്ങളില്‍ ദിനം പ്രതി?
ഒന്നും മനസ്സിലാവുന്നില്ല വിവര്‍.... ഒന്നു തെളിച്ചു പറഞ്ഞുകൂടെ?
വാര്‍ത്തകള്‍ സര്‍... വാര്‍ത്തകള്‍.
പ്രത്യേകിച്ച് ഒരു വാര്‍ത്ത?
സര്‍... പാശ്ച്ചാത്യവല്‍ക്കരണം സര്‍.... പാശ്ച്ചാത്യ സംസ്കാരത്തിന്റെ കടന്നാക്രമണം സര്‍.... ടൂ മച്ച് സര്‍...
എന്തുണ്ടായി?
കൊച്ചിയില്‍ എന്‍ജിനീയരായ ചെറുപ്പക്കാരി ഒന്നിലധികം ചെറുപ്പക്കാരുമായി ഒരു മുറിയില്‍ നിന്നു പോലീസ് പിടിയിലാകുന്നു.... കൂടെ മദ്യകുപ്പികള്‍.... കമ്പ്യുട്ടര്‍.... നീലചിത്രങ്ങള്‍, ഗര്‍ഭനിരോധന ഉറകള്‍.... അതെനിക്കു മനസ്സിലാകും സര്‍.... പക്ഷെ, ചെറുപ്പക്കാരിയുടെ മാതാപിതാക്കള്‍ പറഞ്ഞത് കേട്ടില്ലേ? അവര്‍ക്കു മനസ്സിലാകാവുന്നതില്‍ അപ്പുറമൊന്നും ആ പെണ്‍കുട്ടി ചെയ്തിട്ടില്ലെന്ന്! പാശ്ച്ചാത്യ സംസ്കാരം വഷളാക്കിയ ഒരു തലമുറയില്‍ അധികം ഇപ്പോള്‍ ഈ നാട്ടിലിണ്ടു സര്‍....
വിവര്‍, ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ക്കില്ലാത്ത വിഷമം നിങ്ങള്‍ക്കെന്തിന്?
സര്‍...... പാശ്ച്ചാത്യ സംസ്കാരത്തിന്റെ കടന്നാക്രമണം സര്‍.... സാറിതൊന്നും കാണുന്നില്ലെ?
വിവര്‍, വ്യഭിചാരവും ലൈംഗീക അരാചകത്വവും വൈക്രിതങളും ഇല്ലാത്ത സമൂഹങ്ങളേത്?
സര്‍.... സര്‍ ഒരു വിദേശ ചാരനെപ്പോലെ സംസാരിക്കുന്നു. പാശ്ച്ചാത്യ സംസ്കാരത്തിന്റെ കുഴപ്പമാണു സര്‍ ഇതെല്ലാം.
അപ്പോള്‍ ഈ കാണുന്ന പെണ്‍വാണിഭങളും കച്ചവടങ്ങളും?
അതും പാശ്ച്ചാത്യന്‍ തന്നെ
അപ്പോള്‍ ഈ അഴിമതിയും കൈക്കൂലിയും?
അതു മുതലാളിത്വം സര്‍
പൊതു സ്തലങ്ങളിലെ നിയമരാഹിത്വം?
പാശ്ച്ചാത്യന്‍ സര്‍
കുത്തഴിഞ്ഞ രാഷ്ട്രിയം?
ബ്രിട്ടീഷ് സാമ്രജ്യത്വം സര്‍
വിലക്കയറ്റം?
അതു കേന്ദ്രം സര്‍
അരിക്ഷാമം? പച്ചക്കറിക്ഷാമം?
അതും കേന്ദ്രന്‍
പവര്‍ കട്ട്?
അതു കാലഹരണപ്പെട്ട കാലാവസ്ത്താ ശാസ്ത്രം.... പിന്നെ ഉദ്യോഗസ്ത്ത ദുഷ്പ്രഭുത്വം.
വിശദീകരിക്കു
ക്യച്‌മെന്റ് ഏരിയയില്‍ എന്തെ പ്രവചിച്ചപോലെ മഴ പെയ്തില്ല? കാലാവസ്ത്താ ശാസ്ത്രഞരുടെ വിവരകേട് സര്‍
അപ്പോള്‍ സന്തോഷ് മാധവന്‍?
സംശയമുണ്ടോ, മതങ്ങള്‍ സര്‍
ഏഴാം സാമൂഹ്യപാഠം?
സംഘടിത മതനേതാക്കള്‍ സര്‍
മുല്ലപ്പെരിയാര്‍?
ത്മിഴ്നാടും അവരുടെ രാഷ്ട്രീയക്കാരും സര്‍
അക്രമ രാഷ്ട്രിയം? കൊലപാതകം?
വര്‍ഗീയവാദികള്‍ സര്‍
തൊഴില്‍ ഇല്ലായ്മ?
കുത്തക മുതലാളിത്വം സര്‍
വ്യവസായങ്ങള്‍ നിന്നുപോകുന്നത്?
ആഗോളവത്കരണം സര്‍
ആണവക്കരാര്‍?
അമേരിക്കന്‍ സാമ്രജ്യത്വം സര്‍
പെട്രൊല്‍ വിലക്കയറ്റം?
മുതലാളിമാരുടെ ലാഭക്കൊതി സര്‍
പെണ്‍ ഭ്രൂണഹത്യ?
മതങ്ങളും ജാതിവ്യവസ്തയും സര്‍
അശ്ലീലചിത്രങ്ങള്‍, ഉരുള്‍പൊട്ടല്‍, ക്രിഷിനാശം, ഇന്റെര്‍നെറ്റ്?
ഉദാരവല്‍ക്കരണം സര്‍
അരവണപ്പായസം ആവശ്യത്തിനില്ലാത്തത്?
അയ്യപ്പന്റെ കഴിവുകേട് സര്‍
.........................
.........................
വിവര്‍, തെളിഞ്ഞ നീര്‍ത്തടാകം പോലെ നിര്‍മ്മലമായ നിങ്ങളുടെ മനസ്സും അതുപോലൊത്തന്നെ നിര്‍ദോഷമായ ഒരു നാടും വേറെവിടെ കാണാന്‍! ഒന്നുകൂടി ചോദിച്ചൊട്ടെ.... ഈ നീര്‍ത്തടാകത്തില്‍ നീന്തി തുടിക്കുന്ന വര്‍ണമത്സ്യങ്ങള്‍ ഏതെല്ലം?
Tuesday, July 8, 2008
Subscribe to:
Post Comments (Atom)
1 comment:
great work...
Custom Dissertation | Thesis Help | Buy Thesis
Post a Comment