സ്വാഗതഗാനം
(കേരളത്തില്‍ ഈയിടെ രൂപം കൊണ്ട് 'ഓള്‍ കേരള ലിക്കര്‍ യൂസേഴ്സ് അസ്സോസിയേഷ'ന് വന്‍വരവേല്പ്പാണു ലഭിച്ചുകൊണ്ടിരികുന്നത്. അപ്പോള്‍ പിന്നെ സംസ്താന സമ്മേളനവും ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന റാലികളും ഉറപ്പാണല്ലൊ. പറ്റിയ അവസരത്തില്‍ ഉപയോഗിക്കാനായി ഒരു സ്വാഗതഗാനം.
സംഘടനയുടെ വരാനിരിക്കുന്ന രക്തസാക്ഷികള്‍ക്കായി ഈ ഗാനം സമര്‍പ്പിക്കട്ടെ.)
രാഗം: ആനന്ദഭൈരവി
താളം: അഴകൊഴ
ഓരോ കള്ളിന്‍കുപ്പിയില്‍ നിന്നും
ഒരായിരം പേര്‍ നുണയുന്നു
നുണയുന്നു അവര്‍ വീര്യം കൂട്ടാന്‍
ബാറ്ററിയിട്ടു കുടിക്കുന്നു (...... ഏവരും ഏറ്റുപാടുക)
തിരഞ്ഞെടുപ്പുകള്‍ ജില്ലാറാലികള്‍
വിവാഹം ഉത്സവം ആഘോഷം
നുരഞ്ഞു പൊങ്ങും ആവേശത്തിര-
യിളക്കുവാനായ് ചാരായം
ഓരോ കള്ളിന്‍കുപ്പിയില്‍ നിന്നും (...... ഏവരും ഏറ്റുപാടുക)
മതങ്ങള്‍ ജാതികള്‍ ആദര്‍ശങ്ങള്‍
തെരുവില്‍ തീര്‍ത്തതു നരകങ്ങള്‍
നിറഞ്ഞബാറുകള്‍ ഒഴിഞ്ഞകുപ്പികള്‍
പറഞ്ഞുതന്നതു സ്വര്‍ഗങ്ങള്‍
ഓരോ കള്ളിന്‍കുപ്പിയില്‍ നിന്നും (...... ഏവരും ഏറ്റുപാടുക)
വെള്ളമിറങ്ങാതൊരുനാള്‍ പോകാന്‍
എല്ലാര്‍ക്കും ഒരു വിധിയെങ്കില്‍
വെള്ളംചേര്‍ക്കാതാഘോഷികപ്പാന്‍
ഉല്ലാസിപ്പാന്‍ അവകാശം
ഓരോ കള്ളിന്‍കുപ്പിയില്‍ നിന്നും (...... ഏവരും ഏറ്റുപാടുക)
അവകാശപത്രികയില്‍ നിന്നു ചിലത്:
- മദ്യം റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുക
- മദ്യപിക്കനായി പ്രായപരിധി പത്ത് ആയി കുറക്കുക
- മദ്യപാനികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുക
- മദ്യപിക്കാനായി പൊതുസ്തലസൗകര്യങ്ങള്‍ പണിയുക (എന്ത്? മൂത്രമൊഴിക്കാനായി അങ്ങിനെ ഒരു സൗകര്യവും ഇപ്പോള്‍ ഇല്ലെന്നോ? അതാവശ്യമുള്ളവര്‍ സംഘടിച്ചു നേടിയെടുക്കട്ടെ)
ചില കണക്കുകള്‍, കാര്യങ്ങള്‍:
- സാക്ഷരകേരളം ആത്മഹത്യാ നിരക്കിലും മദ്യപാനത്തിലും ഏറ്റവും മുന്നിലാണ്
- കേരളം അരിക്കു ചിലവഴിക്കുന്നതിനേക്കാള്‍ ഏറെ മദ്യത്തിനു ചിലവഴിക്കുന്നു
- കേരളത്തില്‍ ഒരാള്‍ ശരാശരി ഒന്‍പതു ലിറ്റര്‍ വിദേശമദ്യം കുടിച്ചു തീര്‍ക്കുന്നു. (വ്യാജന്റെ കണക്കുകള്‍ ലഭ്യമല്ല)
- സ്ത്രീകള്‍ ഇപ്പോളും മദ്യപാനത്തില്‍ പിറകില്‍ തന്നെ (കഷ്ഠം!!)
- മദ്യവില്പ്പന കേരളത്തില്‍ ഇരുപത്ത്ഞ്ചു ശതമാനത്തോളം എല്ലാവര്‍ഷവും വളരുന്നു.
ഓള്‍ കേരള ലിക്കര്‍ യൂസേഴ്സ് അസ്സോസിയേഷന്‍ കീ ജയ്!!!
Friday, July 18, 2008
Subscribe to:
Post Comments (Atom)
1 comment:
this is the best post ive read till now on this blog
Thesis Writing | Buy Dissertation | Custom Thesis
Post a Comment